തൃശൂര്‍-ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊലയ്ക്ക് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ചാലക്കുടെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സുരേഷിനായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളില്‍ സുരേഷ് ഒളിച്ചുകഴിയുകയാണെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്.
ഗീതയും സുരേഷും ഒന്നിച്ച് ബന്ധുവീട്ടില്‍ വച്ചാണ് മദ്യപിച്ചിരുന്നത്. തുടര്‍ന്ന് വീട്ടിലേക്ക് തിരിത്തുവരുന്ന വഴിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെയാണ് ബന്ധുവീട്ടില്‍ നിന്ന് കയ്യില്‍ കരുതിയ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു.