കേരളത്തിലെ ചെറുപ്പക്കാർക്ക് പെണ്ണിനെ കിട്ടാത്ത കാലം

വിദ്യാസമ്പന്നരായ പെൺകുട്ടികൾ വിവാഹത്തിന് മടിക്കുന്നതായി വാർത്ത. കേരളത്തിൽ അവിവാഹിതരായ  പുരുഷന്മാർ പെരുകുന്നു എന്ന വാർത്ത കണ്ടപ്പോൾ സങ്കടമാണ് വന്നത്. പണ്ടുകാലത്ത് ഒരു പുതിയാപ്ലയെ കണ്ടെത്താൻ  വലിയ വിഷമം നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ നേരെ തിരിച്ചായി. ആദ്യം പെണ്ണിന്റെ ഫോട്ടോയും മറ്റും ആവശ്യപ്പെടുന്നതിനു പകരം ഇപ്പോൾ ചെറുക്കന്റെ ഫോട്ടോ, നീളം, നെഞ്ചളവ്, താടിയുണ്ടോ, വെളുത്തവനാണോ, ഡിഗ്രിയെടുത്തവനാണോ എന്ന അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. 
പെണ്ണിന് ഒരു  ചെറുക്കനെ കണ്ടുകഴിഞ്ഞാൽ പെണ്ണിന്റെ ഉപ്പയും അമ്മാവനും ബന്ധുക്കളും പറയുമ്പോലെ മൂളിയിരുന്ന പെൺകുട്ടികളുടെ കാലം മാറി. ഇപ്പോൾ പെൺകുട്ടികൾ എന്താണ് പറയുന്നത് അതിന് കുടുംബക്കാർ മൂളേണ്ടുന്ന  ദുരാവസ്ഥയാണുള്ളത്. വിവാഹപ്രായം കഴിഞ്ഞിട്ടും വെറുതെ ഒരു ഉഡായിപ്പ് കോഴ്‌സിന് പഠിക്കുകയാണെന്ന്
വീമ്പും പറഞ്ഞ്  അവിവാഹിതരായ ആൺകുട്ടികൾക്ക് പെൺകുട്ടികളെ വിവാഹിതനായി അന്വേഷിച്ചു ചെന്നാൽ രക്ഷിതാക്കളും ചെറുക്കന്റെ ആൾക്കാരെ നോക്കി പരിഹസിക്കുന്നു. മിക്ക ഭക്ഷ്യ സാധനങ്ങൾക്ക് മാത്രമല്ല, പള്ളിയിൽ ബാങ്ക് വിളിക്കാൻ പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടുന്ന കേരളീയർ, ഈ കാര്യത്തിലും ഇപ്പോൾ അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു .
പെണ്ണ് കിട്ടാത്തതിൽ ഏറ്റവും സങ്കടപ്പെടുന്നത് പ്രവാസികളായ അവിവാഹിതരായ ചെറുപ്പക്കാരാണ്. കുറഞ്ഞ അവധിക്കായി വരുന്ന ഇങ്ങനെയുള്ളവർ പെണ്ണ് കെട്ടാൻ വന്നു പെണ്ണിനെ കിട്ടാതെ തിരിച്ചു പോവുകയാണ്. ഈ കുറിപ്പുകാരന്റെ  സുഹൃത്ത് മകനു വേണ്ടി നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയോട് പെണ്ണിനെ വേണമെന്ന് പറഞ്ഞപ്പോൾ പറഞ്ഞ വാക്ക് കൂടി ഇവിടെ കുറിക്കുന്നു:
 'ആ കാര്യം  മാത്രം ചോദിക്കരുത്. നിങ്ങൾക്ക് വേണമെങ്കിൽ ഒന്നോ രണ്ടോ ലക്ഷം വായ്പ വേണമെങ്കിൽ തരാം' എന്നാണ് അദ്ദേഹം പറഞ്ഞതുപോലും. ഈ നില തുടരുകയാണെങ്കിൽ അന്യ സംസ്ഥാനത്തുള്ള പെൺകുട്ടികളെയും കിട്ടാൻ ബുദ്ധിമുട്ടും. വിവാഹ ജീവിതത്തോടെ കുടുംബ ജീവിതം നയിക്കാൻ പ്രയാസപ്പെടുന്നത് ബേജാറാണ്. വിവാഹത്തിനായി മടിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് കേരളത്തിലെ അവിവാഹിതരുടെ കാര്യം എല്ലാം കൊണ്ടും കട്ടപ്പുകയാകും.  ഈ നിലയിലാണെങ്കിൽ അവിവാഹിതരായ ചെറുപ്പക്കാരെ, നിങ്ങൾ  അൽപം മഹ്ർ കൂടുതൽ കൊടുത്ത്   യെമനിലോ ദക്ഷിണാഫ്രിക്കയിലോ പോയി കല്യാണം കഴിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. 

Latest News