തൃശൂർ - പരിശീലനത്തിനിടെ ഇൻസ്‌പെക്ടറുടെ തോക്കിൽ നിന്നും വെടിപൊട്ടി പോലീസ് സ്റ്റേഷനിലെ ടൈലുകൾ തകർന്നു. തൃശൂർ ചേർപ്പ് പോലീസ് സ്റ്റേഷനിലാണ് സംഭവം.
തോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് പോലീസുകാർക്ക് പരിശീലനം നൽകുന്നതിനിടെ ഇൻസ്‌പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. വെടിയേറ്റ് സ്റ്റേഷൻ തറയിലെ രണ്ട് ടൈലുകൾ പൊട്ടിയതായാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സ്‌പെഷ്യൽ ബ്രാഞ്ച് പറഞ്ഞു.