തമന്നയുടെ കൈയില്‍ രണ്ടുകോടിയുടെ മോതിരമോ? 

ചെന്നൈ-രണ്ടുകോടിയുടെ മോതിരം തമന്നയുടെ കൈയില്‍. ഇത് ലോകത്തിലെ ഏറ്റവും വലിയ മോതിരമെന്ന് ബോളിവുഡില്‍ വാര്‍ത്ത. രാംചരണിന്റെ ഭാര്യ ഉപാസന സമ്മാനമായി നല്‍കിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. വിരലുകളില്‍ വലിയ വജ്രമോതിരവുമായി നില്‍ക്കുന്ന തമന്നയുടെ ചിത്രം ശ്രദ്ധേയമാവുകയും ചെയ്തു. അവസാനം സത്യാവസ്ഥ മറ്റൊരു പോസ്റ്റിലൂടെ തമന്ന തന്നെ പങ്കുവച്ചു. ആ സത്യം തുറന്നു പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. അതൊരു ബോട്ടില്‍ ഓപ്പണറാണ്. യഥാര്‍ത്ഥ വജ്രമല്ല. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ തമന്ന പറഞ്ഞു. ഗേള്‍സ് ലൈക് റ്റു ക്ലിക്ക് പിക്‌സ്  എന്ന ഹാഷ് ടാഗും സ്റ്റോറിക്കൊപ്പം പങ്കുവച്ചു. രജനികാന്ത് നായകനായി റിലീസിന് ഒരുങ്ങുന്ന ജയിലറാണ് തമന്നയുടെ പുതിയ ചിത്രം. ചിരഞ്ജീവി ചിത്രം ഭോല ശങ്കറിലും നായികയാണ്.
 

Latest News