ദോഹയിൽ എക്‌സ്‌പോക്ക് ഒരുക്കങ്ങൾ സജീവം

ദോഹ എക്‌സ്‌പോക്ക് മുന്നോടിയായി മെട്രോ സ്‌റ്റേഷനുകൾ അലങ്കരിച്ചപ്പോൾ.

ദോഹ- മെന മേഖലയിൽ ആദ്യമായി നടക്കാനിരിക്കുന്ന എക്‌സ്‌പോ 2023 ദോഹ അടുക്കുന്നതോടെ  എക്‌സ്‌പോയുടെ നിറങ്ങളാൽ അലങ്കരിച്ച മെട്രോ സ്റ്റേഷനുകൾ ശ്രദ്ധേയമാകുന്നു. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും നടക്കുന്ന ആദ്യത്തെ ആർട്ടിഫിഷൽ ഇന്റലിജൻസ് ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സിബിഷൻ നൂതനാശയങ്ങൾ പ്രദർശിപ്പിച്ച് പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 
എൻവയോൺമെന്റ് സെന്റർ ആന്റ് ബയോഡൈവേഴ്‌സിറ്റി മ്യൂസിയം,ഫാമിലി ആംഫി തിയേറ്റർ,ഇൻഡോർ ഡോംസ്,കൾച്ചറൽ ബസാർ,ഫാർമേഴ്‌സ് മാർക്കറ്റ്,സ്‌പോൺസർ ഏരിയ,ഗ്രാൻഡ്സ്റ്റാൻഡ് തുടങ്ങി വൈവിധ്യമാർന്ന വേദികൾ എക്സിബിഷന്റെ സവിശേഷതകളാകും. ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ നടക്കുക.

Tags

Latest News