Sorry, you need to enable JavaScript to visit this website.

കെ.എസ് ചിത്രക്ക് പിറന്നാൾ സമ്മാനമായി 'ശ്രാവണ ചിത്ര മധുരം'


ദോഹ- മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രക്ക് പിറന്നാൾ സമ്മാനമായി 'ശ്രാവണ ചിത്ര മധുരം'. ഖത്തർ പ്രവാസിയായ സുരേഷ് ബാബുവിന്റെയും സെന്താമരൈ സ്വാമിനാഥന്റേയും മകൻ തേഞ്ഞിപ്പലം സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ശ്രാവൺ സുരേഷ് ബാബുവാണ് ചിത്തിര ക്രിയേഷൻസിന്റെ ബാനറിൽ ചിത്രയ്ക്ക് പിറന്നാൾ സമ്മാനമായി 'ശ്രാവണ ചിത്ര മധുരം' എന്ന ഗാനം സമ്മാനിച്ചത്.സതീശൻ മാസ്റ്റർ രാമനാട്ടുകരയുടെ കീഴിൽ സംഗീതം അഭ്യസിക്കുന്ന ശ്രാവൺ ചെറുപ്രായത്തിൽ തന്നെ കൈതപ്രം ദാമോദരൻ നമ്പൂതിരി, വിദ്യാധരൻ മാസ്റ്റർ എന്നിവർക്ക് മുന്നിൽ പാടിയിട്ടുണ്ട്.
ചിത്രയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സുരേഷ് ബാബുവിനും കുടുംബത്തിനുമുള്ളത്. ശ്രാവണ് പേരിട്ടതും പാട്ടു പഠിപ്പിക്കാൻ തുടങ്ങിയതുമൊക്കെ ചിത്ര ചേച്ചിയായിരുന്നുവെന്ന കാര്യം സുരേഷ് ബാബു സന്തോഷത്തോടെ ഓർക്കുന്നു. ഷിജു ആർ. കാനായിയുടെ വരികൾക്ക് ദേവാനന്ദ് കൂടത്തിങ്ങലിന്റെ സംഗീതത്തിൽ ശ്രാവൺ സുരേഷിന്റെ ശബ്ദത്തിലാണ് ഗാനമൊരുക്കിയിട്ടുള്ളത്. ബീറ്റ്സ് ചെമ്മാടിന്റെ സാരഥിയായ രാജീവ് റാം ശബ്ദമിശ്രണവും രാജീവ് കാക്കഞ്ചേരി എഡിറ്റിംഗും ചെയ്ത് ഡോ.എ.ആർ. അനൂപിന്റെ മ്യൂസിക് മീഡിയയാണ് എഫ്.ബി പേജിൽ പാട്ട് റിലീസ് ചെയ്തത്.

Latest News