മുംബൈ- പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ അടുത്ത യോഗം അടുത്ത മാസം 25, 26 തിയ്യതികളിൽ മുംബൈയിൽ ചേരും. ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എൻ.സി.പിയുടെ ശരദ് പവാർ വിഭാഗവും ആതിഥേയത്വം വഹിക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷമാണ് യോഗം ചേരുക. മുംബൈയിൽ സംയുക്ത റാലി നടത്തും. അതേസമയം, ആ സമയത്തെ കാലാവസ്ഥ അനുസരിച്ചായിരിക്കും റാലി നടത്തുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുക.