Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ ടൂറിസം മേഖലാ നിക്ഷേപത്തിന് പുതിയ കമ്പനി

ജിദ്ദ - സൗദിയിൽ ടൂറിസം പദ്ധതികളിൽ വൻതോതിൽ നിക്ഷേപങ്ങൾ നടത്താൻ അസ്ഫാർ എന്ന പേരിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ കമ്പനി സ്ഥാപിച്ചു. പ്രാദേശിക ടൂറിസം മേഖലയുടെ ശേഷികൾ വർധിപ്പിക്കാനും രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കാനും നിക്ഷേപങ്ങൾ നടത്താനും ഹോസ്പിറ്റാലിറ്റി, വിനോദം, റീട്ടെയിൽ, ഭക്ഷണം തുടങ്ങിയ മേഖലകളിൽ ആകർഷകമായ കേന്ദ്രങ്ങൾ വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. 
സംയുക്ത നിക്ഷേപ പദ്ധതികളിലൂടെ സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിൽ കോൺട്രാക്ടർമാർക്കും ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കാനും കമ്പനി പ്രവർത്തിക്കും. ഏഷ്യയെയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷ സ്ഥാനവും നഗരങ്ങളുടെ മത്സര ഘടകങ്ങളും നേട്ടങ്ങളും പ്രയോജനപ്പെടുത്താൻ കമ്പനി പ്രവർത്തിക്കും. സൗദിയിലെ വിവിധ പ്രവിശ്യകളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ടൂറിസം അനുഭവങ്ങളുടെ വൈവിധ്യവൽക്കരണവും സമ്പുഷ്ടീകരണവും കമ്പനി പ്രോത്സാഹിപ്പിക്കുകയും, സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നും വിനോദ സഞ്ചാരികളെ ആകർഷിക്കുകയും, 2030 ഓടെ പ്രതിവർഷം രാജ്യം സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയായി ഉയർത്തുകയെന്ന വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായിക്കുകയും ചെയ്യും.
 

Latest News