കാണാതായ കര്‍ഷകന്‍ മരിച്ച നിലയില്‍,  വലിച്ചിഴച്ചത് പോലുള്ള അടയാളങ്ങളും 

സുരേന്ദ്രന്‍

കല്‍പറ്റ-പുല്ലരിയാന്‍ പോയതിനെത്തുടര്‍ന്നു കാണാതായ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി.
കാരാപ്പുഴയുടെ മുരണി  കുണ്ടുവയല്‍ ഭാഗത്തുനിന്നു ബുധാഴ്ച ഉച്ചകഴിഞ്ഞു കാണാതായ കീഴാനിക്കല്‍ സുരേന്ദ്രനാണ്(55) മരിച്ചത്. പുഴയില്‍ മലക്കാട് തടയണയ്ക്കു സമീപം തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരാണ്  മൃതദേഹം കണ്ടെത്തിയത്. സുരേന്ദ്രന്‍ പുഴയില്‍ അകപ്പെട്ടുവെന്നു കരുതുന്ന സ്ഥലത്തിനു ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് മലക്കാട്. മൃതദേഹത്തില്‍ അംഗഭംഗങ്ങളില്ലെന്നാണ് പ്രാഥമിക വിവരം. സുരേന്ദ്രനെ  കാണാതായ  സ്ഥലത്ത് ആളെ വലിച്ചിഴച്ചതുപോലുള്ള അടയാളം ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തെ  ഏതെങ്കിലും ജീവി ആക്രമിച്ചിരിക്കാമെന്ന സംശയത്തിനു ഇടയാക്കിയിരുന്നു.സുരേന്ദ്രനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍  ബുധനാഴ്ച സന്ധ്യയോടെ നിര്‍ത്തിവച്ചത്  ഇന്നു രാവിലെയാണ് പുനരാരംഭിച്ചത്.

 

Latest News