Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൈക്ക് പിടിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ

മലപ്പുറം- കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിനോടനുബന്ധിച്ച് നടന്ന അനുശോചന യോഗത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രസംഗിക്കുന്നതിനിടയിൽ മൈക്ക് കേടുവന്നതിന് മൈക്കും ആംപ്ലിഫയറും കസ്റ്റഡിയിലെടുത്ത പോലീസിന്റെ നടപടിക്കെതിരെ ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള  മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉപകരണങ്ങൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്ത നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മേഖലയെ തകർക്കുന്ന സർക്കാറിന്റെ നയങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുടെ ഭാഗമായി അടുത്ത മാസം ഒൻപതിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Latest News