സൗദിയില്‍ മലിനജല ടാങ്കില്‍ വീണ് വിദേശി മരിച്ചു

ദോമത്തുല്‍ജന്ദല്‍ - നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ മലിനജല ടാങ്കില്‍ വീണ് വിദേശ തൊഴിലാളി മരിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് നീക്കി. ഈജിപ്തുകാരനെ കാണാതായതായും മലിനജല ടാങ്കില്‍ വീണിരിക്കാന്‍ സാധ്യതയുണ്ടെന്നും സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടാങ്കിനകത്ത് മൃതദേഹം കണ്ടെത്തിയത്.

 

Latest News