സൂപ്പര്‍ മാര്‍ക്കറ്റില്‍ ലൈംഗിക അതിക്രമം നടത്തിയ ബി. എസ്. എഫ് ഹെഡ്‌കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

ഇംഫാല്‍- സൂപ്പര്‍മാര്‍ക്കറ്റില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സൈനികനെ സസ്‌പെന്റ് ചെയ്തു. ബി. എസ്. എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് പ്രസാദിനെയാണ് സസ്‌പെന്റ് ചെയ്തത്. 

ജൂലായ് 20ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് സതീഷ് പ്രസാദ് വനിതയെ ഉപദ്രവിക്കുകയായിരുന്നു. സാധനം വാങ്ങാനെത്തിയ യുവതിയെ കടന്നുപിടിക്കുന്നതിന്റെ സി. സി. ടി. വി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കേസെടുത്തത്. 

പരാതി ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയതായും അന്നേ ദിവസം തന്നെ സൈനികനെ സസ്‌പെന്റ് ചെയ്തതായും ബി. എസ്. എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍. ഡി. ടി. വി. റിപ്പോര്‍ട്ട് ചെയ്തു. 

Latest News