ഫീല്‍ഡ് വര്‍ക്ക് സൈറ്റുകളിലെ തൊഴിലാളികള്‍ക്ക് കുടകള്‍ വിതരണം ചെയ്ത് അല്‍ വക്ര മുനിസിപ്പാലിറ്റി 

ദോഹ-ഫീല്‍ഡ് വര്‍ക്ക് സൈറ്റുകളിലെ തൊഴിലാളികള്‍ക്ക് കുടകള്‍ വിതരണം ചെയ്ത് അല്‍ വക്ര മുനിസിപ്പാലിറ്റിയിലെ പബ്ലിക് അഫയേഴ്സ് ആന്‍ഡ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റുകള്‍ രംഗത്ത്.  വേനല്‍ കടുത്തതോടെ  ഫീല്‍ഡ് വര്‍ക്ക് സൈറ്റുകളിലെ മുനിസിപ്പാലിറ്റി തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍ വക്ര മുനിസിപ്പാലിറ്റി സൂര്യതാപമേല്‍ക്കുന്നതില്‍ നിന്നും  തടയുന്ന കുടകള്‍ വിതരണം ചെയ്തത്.

ചുട്ടുപൊള്ളുന്ന സൂര്യരശ്മികള്‍ മൂലമുണ്ടാകുന്ന താപാഘാതം, ക്ഷീണം എന്നിവയില്‍ നിന്ന് അവരെ സംരക്ഷിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

തെരുവും റോഡും വൃത്തിയാക്കല്‍, കാര്‍ഷിക ജോലികള്‍, പൊതു ഉദ്യാനങ്ങള്‍, പാര്‍ക്കുകള്‍, നടപ്പാതകള്‍, പൊതുചത്വരങ്ങള്‍ എന്നിവിടങ്ങളില്‍ മരം മുറിക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുമ്പോള്‍ തൊഴിലാളികളെ കടുത്ത വേനല്‍ ചൂടില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന, അനുയോജ്യമായ കട്ടിയുള്ളതും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പമുള്ളതുമായ സവിശേഷതകളോടെയാണ് ഈ കുടകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Latest News