ജിദ്ദ - പുതിയ ഉംറ സീസണ്‍ ആരംഭിച്ച ശേഷം വിദേശങ്ങളില്‍ നിന്നെത്തിയ ആദ്യ ഉംറ സംഘങ്ങള്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പൂച്ചെണ്ടുകളും ഉപഹാരങ്ങളും വിതരണം ചെയ്ത് തീര്‍ഥാടകരെ സ്വീകരിച്ചു. മുഹറം ഒന്നു മുതലാണ് പുതിയ ഉംറ സീസണ്‍ ആരംഭിച്ചത്. ദുല്‍ഹജ് 15 മുതല്‍ വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയിരുന്നു. ദുല്‍ഹജ് 15 മുതല്‍ വിസകള്‍ നേടുന്നവര്‍ക്ക് മുഹറം ഒന്നു മുതല്‍ സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടു ദിവസം മുമ്പു മുതല്‍ മദീന വിമാനത്താവളം വഴിയും വിദേശ തീര്‍ഥാടക സംഘങ്ങള്‍ എത്തിയിരുന്നു.






