Sorry, you need to enable JavaScript to visit this website.

അര്‍ബുദത്തെ ചെറുക്കാന്‍ മാംഗോസ്റ്റിന്‍

 പഴങ്ങളുടെ റാണിയായി അറിയപ്പെടുന്നതാണ് മാംഗോസ്റ്റിന്‍.   ഈ ഫലവൃക്ഷം മലേഷ്യയിലും ഇന്തോനേഷ്യയിലുമാണ് കൂടുതലും കണ്ടുവരുന്നത്.കട്ടിയുള്ള പുറംതോടിനകത്തെ വെളുത്ത മാംസളമായ അല്ലികള്‍ കഴിക്കാം. പുളിയോട് ചേര്‍ന്ന മധുരമുള്ള രുചിയാണ്. ഇവയില്‍ പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാന്‍സര്‍, ത്വക്‌രോഗങ്ങള്‍, രക്തസമ്മര്‍ദം, അലര്‍ജി എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്ന ഈ പഴങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, അയണ്‍ എന്നീ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് പൂക്കുന്നതാണിത്. 
 

Latest News