പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം - പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലുള്ളയാള്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയാകുകയെന്ന് കെ പി സി സി പ്രസിഡന്റ്  കെ സുധാകരന്‍. ഇത് സംബന്ധിച്ച് ഇനി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനുള്ളിലാണ് ചര്‍ച്ച വേണ്ടതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മന്‍ വരണോ അതോ അച്ചു ഉമ്മന്‍ വരണോ എന്ന കാര്യം കുടുംബം തീരുമാനിക്കും. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നിര്‍ദ്ദേശിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കും. കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ട്  ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

 

Latest News