മണിപ്പൂരില്‍ സ്ത്രീകളുടെ സംഘം തന്നെ ബലാല്‍സംഗത്തിനായി വിട്ടുകൊടുത്തെന്ന് പെണ്‍കുട്ടി

ഫയല്‍ ചിത്രം

ന്യൂദല്‍ഹി -  മണിപ്പൂരില്‍ സ്ത്രീകളുടെ സംഘം ആയുധധാരികള്‍ക്ക് ബലാല്‍സംഗം ചെയ്യാനായി തന്നെ വിട്ടുകൊടുത്തെന്ന് പരാതിയുമായി പതിനെട്ടുകാരിയായ പെണ്‍കുട്ടി. കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി നാഗാലാന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇംഫാലില്‍ മെയ് 15 ന് ആയുധധാരികളായവര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്ത്രീകളെ നഗ്‌നാരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാന്‍ വിട്ട് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. അറംബായി തെങ്കോല്‍ സംഘമാണ് തന്നെ ബലാല്‍സംഗത്തിനിരയാക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

 

Latest News