റിയാദ് - ചത്ത കാലികളുടെ ഇറച്ചി വില്‍പന നടത്തിയ വിദേശിയെ പോലീസുമായി സഹകരിച്ച് റിയാദ് നഗരസഭ പിടികൂടി. അല്‍രിമാല്‍ ഡിസ്ട്രിക്ടില്‍ ഉപേക്ഷിക്കപ്പെട്ട ചത്ത കാലികളെ ശേഖരിക്കുന്ന വിദേശിയെ കുറിച്ച് സൗദി പൗരന്മാരില്‍ ഒരാള്‍ നഗരസഭക്ക് വിവരം നല്‍കുകയായിരുന്നു. ഉപയോക്താക്കളില്‍ നിന്നുള്ള ഓര്‍ഡര്‍ പ്രകാരം ഇറച്ചി ഡെലിവറി ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് വിദേശി ജോലി ചെയ്യുന്നതെന്ന് വ്യക്തമായി. ഈ സ്ഥാപനത്തില്‍ ആടുകളെ വളര്‍ത്തുന്ന സ്ഥലവും അനധികൃത കശാപ്പുശാലയും കണ്ടെത്തി. ഹെല്‍ത്ത് കാര്‍ഡില്ലാത്ത തൊഴിലാളികളാണ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത്. സ്ഥാപനം അടപ്പിച്ച നഗരസഭാധികൃതര്‍ നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.