സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീര്‍  ഉമ്മന്‍ചാണ്ടിയുടെ വലിപ്പം-സുരേഷ് ഗോപി

കോട്ടയം- ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലിപ്പമെന്ന് സുരേഷ് ഗോപി. മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെപോലെ ഒരാളായി മാറാന്‍ സാധിക്കില്ലെന്നും ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയാണ് ഉമ്മന്‍ചാണ്ടിയുടേതായി സംസ്ഥാനം കാണുന്നത്. മഴയെ അവഗണിച്ചും രാത്രിമുഴുവന്‍ ആളുകള്‍ എംസി റോഡിന്റെ ഇരുവശത്തും കാത്തുനിന്നു. കോട്ടയം നഗരകേന്ദ്രത്തിലെ തിരുനക്കര മൈതാനത്തില്‍ ജനം തിങ്ങി നിറഞ്ഞതും അപൂര്‍വ കാഴ്ചയാണ്. 
 

Latest News