മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

ന്യൂദല്‍ഹി- മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കു സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. ഹെറാദാസ് (32) എന്ന യുവാവാണ് പിടിയിലായത്. തൗബാല്‍ ജില്ലയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇയാളെ പിടികൂടിയത്. മറ്റ് പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞെന്നും എല്ലാവരം ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. മണിപ്പൂരില്‍ കുക്കി-സോ ഗോത്ര വര്‍ഗത്തില്‍ പെട്ട രണ്ട് സ്ത്രീകളെയാണ് വിവസ്ത്രരാക്കി പരസ്യമായി റോഡിലൂടെ നടത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പി ജില്ലയിലാണ് സംഭവം. കഴിഞ്ഞ മെയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റോഡിലൂടെ നഗ്‌നരാക്കി നടത്തിയ സ്ത്രീകളെ വയലില്‍ വെച്ചാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. മണിപ്പൂരില്‍ മെയ്തി-കുക്കി സംഘര്‍ഷം ഉടലെടുത്തതിന്റെ പിറ്റേ ദിവസമാണ് കൂട്ടബലാല്‍സംഗം അരങ്ങേറിയത്. 

 

Latest News