ആലപ്പുഴ-നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡില്‍ കരിയില്‍ വീട്ടില്‍ ജെറോമിന്റെ മകന്‍ വിനു എന്നു വിളിക്കുന്ന വിമല്‍ ചെറിയാന്‍ (22) ആണ് ആലപ്പുഴ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമല്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വീട്ടില്‍ എത്തിച്ചാണ് പീഡനം നടത്തിയത്. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ കാട്ടുര്‍ മങ്കടക്കാട് ജംഗ്ഷന് അടുത്തുള്ള വീട്ടില്‍ നിന്നും ഒളിവില്‍ പോയ വിമലിനെ ആലപ്പുഴ കലവുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തിന് മുമ്പ് പാതിരപ്പള്ളി സ്വദേശിയായ യുവതിയെ വിളിച്ച് കുടെ താമസിപ്പിച്ച് 5 മാസത്തിന് ശേഷം ആ ബന്ധം ഉപേക്ഷിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഐഎസ്എച്ച്ഒ എം കെ രാജേഷ് ,എസ് ഐ പ്രദീപ് എസ്‌ഐ സജീവ്,എസ്‌ഐ ഷിബു, എഎസ്‌ഐ സുമേഷ് എസ് സിപിഒമാരായ അനില്‍കുമാര്‍ റോബിന്‍സണ്‍, സിപിഒഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .