Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർലിമെന്റ് വർഷകാല സമ്മേളനം വ്യാഴം മുതൽ; ഏക സിവിൽകോഡ് ഉണ്ടായേക്കില്ല

ന്യൂദൽഹി- പാർലിമെന്റ് വർഷകാല സമ്മേളനം നാളെ(വ്യാഴം)  ആരംഭിക്കും. ദൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന ഡൽഹി സർവീസ് ഓർഡിൻസ് നിയമമാക്കുന്നതിനുള്ള ബിൽ ഉൾപ്പെടെ 31 ബില്ലുകൾ ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരും. 17 പ്രവൃത്തി ദിവസങ്ങളുള്ള പാർലിമെന്റ് വർഷാകല സമ്മേളനം അടുത്ത മാസം 11നാണ് അവസാനിക്കുന്നത്. പാർലിമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി ബുധനാഴ്ച കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്തു. 34 പാർട്ടികളിൽ നിന്നായി 44 നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തതായി പാർലിമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. സർവകക്ഷി യോഗത്തിൽ മണിപ്പൂർ വിഷയം പാർലിമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ആദ്യഘട്ടം പഴയ പാർലിമെന്റ് മന്ദിരത്തിലും പകുതിക്ക് ശേഷം പുതിയ പാർലിമെന്റ് മന്ദിരത്തിലും ചേരുമെന്നുമാണ് പാർലിമെന്ററികാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.  
വിശാല പ്രതിപക്ഷ സഖ്യം സാധ്യമാക്കുകയും സഖ്യത്തിന് ഇന്ത്യ എന്ന് പേരിടുകയും ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ സമ്മേളനമായതിനാൽ പ്രതിപക്ഷ കക്ഷികൾ പാർലിമെന്റ് സമ്മേളനം ശക്തിപ്രകടനമാക്കി മാറ്റും. മണിപ്പൂർ സംഘർഷം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, റെയിൽവേ സുരക്ഷ, ഡൽഹി ഓർഡിനൻസ് , വിഷയങ്ങൾ പ്രതിപക്ഷ കക്ഷികൾ ഉയർത്തികൊണ്ടുവരും. ഏകസിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ കേന്ദ്രസർക്കാറിൽ നിന്ന് വിശദീകരണം തേടും. മണിപ്പൂർ സംഘർഷം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാറിന് കൃത്യമായ മറുപടിയില്ലാത്തതിനാൽ പാർലിമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. ഡൽഹി ഓർഡിനൻസ് നിയമമാക്കുന്നതിന് ബില്ലിന് പുറമെ സാമൂഹിക മാധ്യമ കമ്പനികളെ നിയന്ത്രിക്കുന്ന ഡാറ്റ പ്രോട്ടക്ഷൻ ബിൽ, വനസംരക്ഷണ ഭേദഗതി ബിൽ, ബയോളജിക്കിൽ ഡൈവേഴ്‌സിറ്റി ബിൽ, ജൻ വിശ്വാസ് ഭേദഗതി ബിൽ, മൾട്ടി സ്റ്റേറ്റ് കോർപറേറ്റീവ് സൊസൈറ്റിസ് ഭേദഗതി ബിൽ,  തുടങ്ങിയ ബില്ലുകളാണ് ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരിക. ഏകസിവിൽ കോഡ് സംബന്ധിച്ച ബിൽ ഈ സമ്മേളനത്തിൽ എത്തിയേക്കില്ല. വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ നിയമ കമ്മീഷൻ ഈ മാസം 28 വരെ സമയം അനുവദിച്ച സാഹചര്യത്തിൽ കമ്മീഷന്റെ റിപോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളുക. അതേസമയം, ഏക സിവിൽ കോഡ് വിഷയം പാർലിമെന്റ് ചർച്ച ചെയ്യണമെന്ന് സമാജ് വാദി പാർട്ടി പ്രതിനിധി ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ കേന്ദ്രസർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടിവരും. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കോൺഗ്രസ്സ് ഉന്നയിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്സ് എം പിമാർ ഇന്ന് പാർലിമെന്റിൽ എത്തിയേക്കില്ല.
 

Latest News