കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളുരു - മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും ബി ജെ പി നേതാക്കളെയും കര്‍ണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്തു.  കര്‍ണ്ണാടക നിയമസഭയില്‍ സഭയില്‍ അനാദരവ് കാട്ടിയതിന് പത്ത് ബി ജെ പി എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു വിധാന്‍സൗദയിലെത്തിയാണ്  ബൊമ്മൈയെ പോലീസ് കസ്റ്റഡിയിലെടുത്തത്.  തങ്ങളുടെ 10 എംഎല്‍എമാരെ നിയമസഭാ സമ്മേളനത്തിന്റെ ശേഷിക്കുന്ന സെഷനുകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്  അന്യായമാണെന്നും  ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞാണ് ബസവരാജ് ബൊമ്മൈയും ബി ജെ പി നേതാക്കളും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.  

 

Latest News