ഉമ്മന്‍ചാണ്ടിയുടെ അന്ത്യവിശ്രമം വൈദികരുടെ കല്ലറയോട് ചേര്‍ന്നുള്ള പ്രത്യേക ശവക്കല്ലറയില്‍

കോട്ടയം - അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്ത്യവിശ്രമം പ്രത്യേക ശവക്കല്ലറയില്‍. കുടുംബത്തിന്റെ പേരില്‍ നിലവില്‍ കല്ലറയുണ്ട്. ഇതിന് പുറമെയാണ് പുതുപ്പള്ളി വലിയ പള്ളിയില്‍ പ്രത്യേക കല്ലറ ഒരുക്കുന്നത്. വൈദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ. അദ്ദേഹത്തിന്റെ സേവനത്തിന് ആദര സൂചകമായിട്ടാണ് പ്രത്യേക കല്ലറ തയ്യാറാക്കുന്നതെന്ന്‌തെന്നും ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങളെ സഹായിക്കാനുള്ള മനസ്സാണ് ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയെ ശ്രേഷ്ഠനാക്കുന്നതെന്നും സെന്റ് ജോര്‍ജ് വലിയപള്ളി വികാരി ഫാദര്‍ ഡോക്ടര്‍ വര്‍ഗീസ് പറഞ്ഞു. വ്യാഴാഴ്ച്ച മൂന്ന് മണിക്കാണ് അന്ത്യ ശുശ്രൂഷ ആരംഭിക്കുന്നത്. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ നേതൃത്വം നല്‍കും.

 

Latest News