റാമല്ല- ഫിഫ വനിതാ ലോകകപ്പിന് ഫലസ്തീനില്‍ നിന്നൊരു വനിതാ റഫറി. ലോകകപ്പില്‍ ആദ്യമായാണൊരു ഫലസ്തീന്‍ സ്വദേശി റഫറിയായെത്തുന്നത്. ഹെബ സാദിഹയാണ് ചരിത്രം കുറിക്കുന്നത്.
ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന വനിതാ ലോകകപ്പിന്റെ ഒന്‍പതാം പതിപ്പിലെ റഫറിമാരുടെ പട്ടികയിലാണ് 34കാരി ഹെബ സാഹിദും പേര് അടയാളപ്പെടുത്തിയത്.
ഫലസ്തീനിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച ഹെബ സിറിയയില്‍ ഡമാസ്‌ക്കസിലെ സര്‍വ്വകലാശാലയില്‍ നിന്നാണ് കായിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2012ല്‍ സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തോടെ മലേഷ്യയിലേക്ക് താമസം മാറിയ ഹെബ അവിടെയാണ് റഫറിയിംഗ് തുടങ്ങിയത്.
യു എന്‍ റീസെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2016ല്‍ സ്വീഡനിലേക്ക് താമസം മാറഇയ ഹെബ നിലവില്‍ സ്വീഡനിലെ വനിതാ ലീഗില്‍ ഉള്‍പ്പെടെ റഫറിയായിട്ടുണ്ട്.
ഫിഫ വനിതാ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, നിരവധി എ എഫ് സി കപ്പ് ഗെയിമുകള്‍, 2020 ടോക്കിയോ ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങള്‍, 21 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ മൗറീസ് റെവെലോ ടൂര്‍ണമെന്റ് തുടങ്ങിയവ ഹെബ നിയന്ത്രിച്ചിട്ടുണ്ട്.