കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചുവലിച്ചു

തിരുവനന്തപുരം- മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ്‌നായ കടിച്ചു വലിച്ചു.  മാമ്പള്ളി പള്ളിക്ക് പിറകു വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല.

മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും അവിടെ വച്ച് കടിച്ചു വലിക്കുകയുമായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest News