കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഡി എം കെയെ പേടിപ്പിക്കാമെന്ന് ബി ജെ പി കരുതേണ്ടെന്ന് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ - തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊന്‍മുടിയെ റെയ്ഡിന് പിന്നാലെ ഇ ഡി കസ്റ്റഡിയിലെത്തതില്‍ ബി ജെ  പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ കടുത്ത ഭാഷയില്‍ തുറന്നടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എന്‍ കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡി എം കെയെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും, അങ്ങനെ പേടിപ്പിക്കാനാകില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. എ ഐ എ ഡി എം കെയെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വരുതിയിലാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ഡി എം കെയെ അങ്ങനെ വരുതിയിലാക്കാമെന്ന് കരുതേണ്ടെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

 

Latest News