യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

ന്യൂദല്‍ഹി - യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ വിമാനത്തിനുള്ളില്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉദയ്പൂരില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. വിമാനം ഉദയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെയായിരുന്നു യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ പെട്ടന്ന് പുക കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചത് കണ്ട വിമാനത്തിനുള്ളിലെ മറ്റ് യാത്രക്കാരും പരിഭ്രാന്തരായിരുന്നു. പരിശോധന നടത്തി മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബോധ്യമായതോടെ ഏതാനും സമയത്തിന് ശേഷം വിമാനം ദല്‍ഹിയിലേക്ക് യാത്ര തുടര്‍ന്നു.

 

Latest News