Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കജോളിന്റെ ഷാരൂഖിനോടുള്ള ചോദ്യം ഇത്തിരി കൂടിപ്പോയെന്ന് ആരാധകർ

മുംബൈ- ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ പത്താൻ സിനിമ യഥാർഥത്തിൽ എത്രയുണ്ടാക്കിയെന്ന നടി കജോളിന്റെ ചോദ്യത്തിന് പലവിധ അർഥങ്ങൾ നൽകി ആരാധകർ.  കജോളും ഷാരൂഖ് ഖാനും ബോളിവുഡിലെ എക്കാലത്തേയും പ്രമുഖ താര ജോഡികളാണ്. ഇവരുടെ സൗഹൃദം അവസാനിച്ചതിന്റെ സൂചനയായാണ് കജോളിന്റെ ഈ ചോദ്യത്തെ ആരാധകർ കാണുന്നത്. സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഇത് വിവാദമാക്കുകയും ചെയ്തു. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആരാധകരുടെ മനസ്സു കീഴടക്കിയ തോര ജോഡികളാണ് ഇരുവരും.  30 വർഷം മുമ്പ് തിയേറ്ററുകളിൽ എത്തിയ അവരുടെ ആദ്യ ചിത്രമായ 'ബാസിഗർ' മുതൽ  'ദിൽവാലെ' (2015) വരെ ഏഴ് ചിത്രങ്ങളിൽ ഇരുവരും തങ്ങളുടെ കെമിസ്ട്രി കൊണ്ട് പ്രേക്ഷകരെ മയക്കി.

സമൂഹ മാധ്യമങ്ങളിലായ വൈറൽ ക്ലിപ്പിൽ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററായ പത്താന്റെ ബോക്‌സ് ഓഫീസ് വരുമാനത്തെക്കുറിച്ച് കജോൾ ഷാരൂഖിനോട് തമാശയായാണ് ചോദിക്കുന്നത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. 
 ചോദ്യം തമാശ ആയാലും അല്ലങ്കെലും രാധകർക്കിടയിൽ പ്രതികരണങ്ങൾക്ക് കാരണമായി. നിങ്ങളുടെ  സൗഹൃദം പഴയതുപോലെ ദൃഢമല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. നെറ്റിസൺസിൽ പലരും കാജോളിന്റെ അനാവശ്യ ചോദ്യത്തിലും ആശയക്കുഴപ്പത്തിലും സഹതപിക്കുന്നു.

യാഷ് രാജ് ഫിലിംസ് ചിത്രം നിർമ്മിച്ചതിനാൽ കാജോൾ 'പത്താന്റെ' ബോക്‌സ് ഓഫീസ് കണക്കുകളെക്കുറിച്ച് ഭാര്യാ സഹോദരൻ ആദിത്യ ചോപ്രയോട് അന്വേഷിക്കണമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

 

Latest News