അയര്‍ലണ്ടില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ഡബ്ലിന്‍ - അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കിടപ്പ് മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ദീപ(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദീപയുടെ ഭര്‍ത്താവ് റിജിനെ(41) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് ദീപയെ മരിച്ചനിലയില്‍ കണ്ടത്. സ്റ്റേറ്റ് പത്തോളജിസ്റ്റ് ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.  കൊല്ലപ്പെട്ട ദീപ കോര്‍ക്കിലെ ഒരു ഫണ്ട് സര്‍വീസ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ദീപയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. സുഹൃത്തുക്കള്‍ക്ക് ഒപ്പം കളിക്കാനായി പോയിരുന്ന മകന്‍ മടങ്ങി എത്തിയപ്പോഴാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ദീപയുടെ മൃതദേഹം കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. 

 

Latest News