സുരേഷ് ഗോപിയുടെ മകള്‍  ഭാഗ്യ വിവാഹിതയാകുന്നു

തിരുവനന്തപുരം- നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. ബിസിനസുകാരനായ ശ്രേയസ്സ് മോഹനാണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹനന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്സ്. വിവാഹം 2024 ജനുവരി 17ന് ഗുരുവായൂരില്‍ വെച്ച് നടക്കുമെന്നാണ് വിവരം. റിസപ്ഷന്‍ 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയായ ഭാഗ്യ സുരേഷ് അടുത്തിടെ യുണിവേഴ്‌സിറ്റ് ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരുന്നു.പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് മറ്റ് മക്കള്‍. സിനിമയില്‍ സജീവമായ ഗോകുല്‍ സുരേഷിന് പുറമേ മാധവും കുമ്മാട്ടികളി എന്ന ചിത്രത്തിലൂടെ അരങ്ങേറിയിരുന്നു.
 

Latest News