ഫാന്റസി കോമഡി ത്രില്ലര്‍ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ജൂലായ് 28ന് 

കൊച്ചി- ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ജൂലൈ 28ന് പ്രദര്‍ശനത്തിനെത്തും. 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ഫാന്റസി കോമഡി ത്രില്ലര്‍ ഗണത്തിലുള്‍പ്പെടുന്ന സിനിമയാണ്. അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എ്ന്നിവ എഴുതിയിരിക്കുന്നു. 

ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, വരികള്‍- ബി. കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, വിനായക് ശശികുമാര്‍, സംഗീതം- രഞ്ജിന്‍ രാജ്, പി. ആര്‍. ഒ- പി. ശിവപ്രസാദ്.

Latest News