ഫ്രഞ്ച് പ്രസിഡന്റിനുവസതിയില്‍ വന്ന പാര്‍സലില്‍ അറുത്തുമാറ്റിയ കൈവിരലില്‍

പാരീസ്- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വസതിയില്‍ വന്ന പാര്‍സലില്‍ അറുത്തുമാറ്റിയ കൈവിരല്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മാക്രോണിന്റെ ഔദ്യോഗിക വസതിയായ എലീസ് പാലസിലേക്ക് വന്ന പാര്‍സലിലാണ് അറുത്തുമാറ്റിയ വിരല്‍ കണ്ടെത്തിയത്. സംഭവത്തില്‍  അന്വേഷണം ആരംഭിച്ചു.

പാര്‍സല്‍ വിഭാഗത്തിലുള്ള ജീവനക്കാരന്‍ കണ്ടെത്തിയതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. 

പതിനേഴുകാരനെ ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നതോടെയാണ് ആരംഭിച്ച പ്രതിഷേധങ്ങളെ  അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മക്രോണ്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് അറുത്തുമാറ്റപ്പെട്ട കൈവിരല്‍ അടങ്ങിയ പാര്‍സല്‍ എത്തിയത്.

Latest News