ജിദ്ദ- 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ നന്നമ്പ്ര കുണ്ടൂർ സ്വദേശി കുമ്പംകടവത്ത് അബ്ദുസ്സമദിന് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തക സമിതി യാത്രയയപ്പ് നൽകി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി മുനീർ തലാപ്പിൽ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൊറ്റയിൽ, കെ.കെ. മുസ്തഫ, അഷ്റഫ് തിലായിൽ, ആഷിക്ക് ചിറയിൽ, അഷ്റഫ് തൂർപ്പിൽ എന്നിവർ ആശംസകൾ നേർന്നു. വി.പി മുസ്തഫ മെമന്റോ കൈമാറി. എം.സി സുഹൈൽ സ്വാഗതം പറഞ്ഞു. കെ.കെ അബ്ദുസ്സമദ് യാത്രയയപ്പിന് നന്ദി പറഞ്ഞു.