ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ് സംഘമെത്തി; മദീനയില്‍ ഊഷ്മള വരവേല്‍പ്

മദീന- ഈ വര്‍ഷത്തെ വിശുദ്ധ ഹജ് കര്‍മത്തിനുള്ള പ്രഥമ ഇന്ത്യന്‍ സംഘം ഇന്നലെ വൈകുന്നേരത്തോടെ മദീനയിലെത്തി. ദല്‍ഹിയില്‍നിന്നുള്ള 410 പേരടങ്ങുന്ന സംഘമാണ് ഉച്ചക്ക് രണ്ട് മണിയോടെ എത്തിയത്. മദീന വിമാനത്താവളത്തിലെത്തിയ സംഘത്തെ  ഇന്ത്യന്‍ അംബാസിഡര്‍ അഹ്്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്്മാന്‍ ഷേഖ്, ഹജ് കോണ്‍സല്‍ ഷാഹിദ്   ആലം, ഹജ് ഇന്‍ ചാര്‍ജ് ഷിഹാബുദ്ധീന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

http://malayalamnewsdaily.com/sites/default/files/filefield_paths/p1_madina_hajj.jpeg

ആദ്യ വിമാനത്തില്‍ എത്തിയ പ്രായം കുറഞ്ഞ ഹാജി മുഹമ്മദ് അനസിനെ താലോലിക്കുന്ന വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍

വിവിധ സംഘടനകളുടെ നൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ എയര്‍ പോര്‍ട്ടിലെത്തിയിരുന്നു. ഇന്ത്യന്‍ ഹജ് വെല്‍ഫയര്‍ മദീന കൂട്ടായ്മയും കെ.എം.സി.സി യും ഹാജിമാരെ വരേവേറ്റു. ഹജ് വെല്‍ഫയര്‍ കൂട്ടായ്മ ഈത്തപ്പഴവും മധുരവും നല്‍കിയപ്പോള്‍  കെ.എം.സി.സി ശീതളപാനീയങ്ങളും ലഘു ഭക്ഷണവും വിതരണം ചെയ്തു. കെ.എം.സി.സിയുടെ വനിതാ വളണ്ടിയര്‍മാരും സജീവമായി രംഗത്ത് ഉണ്ടായിരുന്നു. മൂന്ന് വയസ്സുള്ള മുഹമ്മദ് അനസാണ് പ്രായം കുറഞ്ഞ ഹാജി.

 

Latest News