തക്കാളിയുടെ വിലക്കയറ്റം ഒടുവില്‍ കൊലപാതകത്തിലെത്തി, തക്കാളി കര്‍ഷകനെ അക്രമികള്‍ കൊലപ്പെടുത്തി

അമരാവതി (ആന്ധ്രാപ്രദേശ്) - തക്കാളിയുടെ വില റോക്ക് പോലെ കൂതിച്ചുയരുന്നത് ഒടുവില്‍ തക്കാളി കര്‍ഷകന്റെ കൊലപാതകത്തില്‍ കലാശിച്ചു. തക്കാളി വിളവെടുത്ത പണം കൈവശമുണ്ടെന്ന് കരുതി അക്രമികള്‍ തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ മദനപ്പള്ളി സ്വദേശി നരീം രാജശേഖര്‍ റെഡ്ഡിയാണ് കൊലചെയ്യപ്പെട്ടത്. മദനപ്പള്ളി മാര്‍ക്കറ്റില്‍ തക്കാളിക്ക് കിലോഗ്രാമിന് ഇപ്പോള്‍ 200 രൂപയാണ് വില. തക്കാളി കര്‍ഷകനായ നരീം രാജശേഖര്‍ ചൊവ്വാഴ്ച 70 കൊട്ട തക്കാളി മദനപ്പള്ളി മാര്‍ക്കറ്റില്‍ വിറ്റിരുന്നു. അന്ന് രാത്രി തക്കാളി പാടത്തില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് പോകുമ്പോള്‍ തക്കാളി വിറ്റ പണം ഇയാളുടെ കൈവശമുണ്ടെന്ന് കരുതി അക്രമികള്‍ ഇയാളെ കൊലപ്പെടുത്തുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

 

Latest News