രണ്ടാം വിവാഹ വാര്‍ഷികം  ആഘോഷിച്ച് യുവയും മൃദുലയും

കൊച്ചി-യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതിമാര്‍ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറിയെന്ന് യുവ പറഞ്ഞു. മാസത്തില്‍ 20 ദിവസവും ചിത്രീകരണം ഉണ്ടാകുമെന്നും ബാക്കിയുള്ള 10 ദിവസമാണ് തങ്ങള്‍ക്ക് ഒരുമിച്ച് കഴിയാന്‍ സാധിക്കാറുള്ളതെന്നും യുവ.രണ്ടുവര്‍ഷത്തില്‍ ഒരു വര്‍ഷം ആണ് ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചത്. ബാക്കിയുള്ള ദിവസങ്ങള്‍ എല്ലാം ഞങ്ങള്‍ വര്‍ക്കിന് വേണ്ടി, പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്തത്. ചെറിയ വിഷമവും, സന്തോഷവും ആണ് ഇക്കാര്യത്തില്‍ ഉള്ളതെന്ന് യുവ പറഞ്ഞു.
രണ്ടാം വാര്‍ഷിക ദിനത്തില്‍ മൃദുലയും ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നു.'അച്ചനും മക്കളും എനിക്കും ധ്വനിക്കും ഏറ്റവും സുരക്ഷിതമായ ഇടം';-എന്ന് എഴുതി കൊണ്ടാണ് നടി ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.2022 സെപ്റ്റംബറില്‍ ആണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.

Latest News