ജിസാന്‍- നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ശനിയായ്ച ജിസാനിലെ മദായയില്‍ വെച്ച് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫി(49) ന്റെ മൃതദേഹം ജിസാന്‍ മദായ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
ജിസാന്‍ മദായയില്‍ അല്‍ വാഹല ബൂഫിയയില്‍ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം.
ഇരുപത് വര്‍ഷം കുവൈത്തിലുണ്ടായിരുന്ന ലത്തീഫ് ആറു മാസം മുമ്പാണ് സൗദിയിലെത്തിയത്. ഭാര്യ: ബീഫാത്തിമ, മക്കള്‍: മുഹമ്മദ് അജ്മല്‍(15),മുഹമ്മദ് ഫലാഹ് (9)ഫര്‍ഹ(6).
മരണ വിവരം അറിഞ്ഞത് മുതല്‍ ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശംസു പൂക്കോട്ടൂര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി രംഗത്തുണ്ടായിരുന്നു. ജിസാന്‍ കെഎംസിസി നേതാക്കളായ ജസ്മല്‍ വളമംഗലം, സമീര്‍ അമ്പലപ്പാറ, ബഷീര്‍ ആക്കോട്, നാസര്‍ ഇരുമ്പുഴി എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.






