VIDEO ട്രെയിനില്‍ സ്ത്രീകള്‍ തമ്മില്‍ ചെരിപ്പൂരി പൊരിഞ്ഞ തല്ല്; വൈറലായി വീഡിയോ

കൊല്‍ക്കത്ത- ലോക്കല്‍ ട്രെയിനില്‍ സ്ത്രീകള്‍ തമ്മലുണ്ടായ വാക്കേറ്റവും പൊരിഞ്ഞ അടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആയുഷി എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കൊല്‍ക്കത്തയിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവം.
ലേഡീസ് കംപാര്‍ട്ട്‌മെന്റിലായിരുന്നു സ്ത്രീകളുടെ വാക്കേറ്റവും ബഹളവും. ആക്രോശിക്കുകയും നിലവിളിക്കുകയും ചെരിപ്പും മറ്റും ഉപയോഗിച്ച് പരസ്പരം ശാരീരികമായി ആക്രമിക്കുകയും ചെയ്തു. പരസ്പരം തലമുടി വലിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റ് യാത്രക്കാര്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊരിഞ്ഞ തല്ലിന്റെ കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നു.
കൊല്‍ക്കത്ത ലോക്കല്‍ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ ആയിരങ്ങളാണ് കാണുകയും കമന്റിടുകയും ചെയ്യുന്നത്.  ട്രെയിനിലെ സൗജന്യ ഗുസ്തി മത്സരമാണിതെന്നും ഇതാണ് സ്ത്രീകളുടെ ക്ഷമയെന്നും മറ്റും നൂറുകണക്കിന് രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

 

Latest News