Sorry, you need to enable JavaScript to visit this website.

കാലാവസ്ഥ പ്രതികൂലം; വോയ്സ് ഓഫ് സത്യനാഥന്‍ റിലീസ് ജൂലൈ 28ലേക്ക് മാറ്റി

കൊച്ചി- തിയേറ്ററുകളില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ്- റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളില്‍ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് ജൂലൈ മാസം അവസാന വാരത്തില്‍ തിയേറ്ററുകളിലെത്തുന്നത്. 

ചിത്രത്തിന്റെ ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ കേരളത്തിനകത്തും ഖത്തര്‍, യു. എ. ഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. ജനപ്രിയനായകന്‍ ദിലീപിന് വന്‍ വരവേല്‍പ്പാണ് പ്രമോഷന്‍ പരിപാടികളില്‍ ലഭിച്ചത്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്സ് ഓഫ് സത്യനാഥനു ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ചിത്രത്തിന്റെ പ്രമോഷന്റെ പരിപാടികളിലും തിയേറ്ററില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന ഫണ്‍ റൈഡ് ആണ് ചിത്രമെന്ന് ദിലീപ് വ്യക്തമാക്കി.

ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍. എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസര്‍: രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ. പി, ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു. എ. ഇ). റാഫി തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം: സ്വരുപ് ഫിലിപ്പ്, സംഗീതം: അങ്കിത് മേനോന്‍, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.

Latest News