പരസ്യങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; സൗദിയില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യും

ഹായില്‍ - ഗുണമേന്മയില്ലാത്ത ഉല്‍പന്നങ്ങളെ കുറിച്ച് പരസ്യം ചെയ്തതിന് സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ബ്ലോക്ക് ചെയ്തു. പരസ്യങ്ങളുടെ ഉള്ളടക്കം മോശമായതും വിലക്കിന് കാരണമാണ്. രണ്ടു പുരുഷന്മാരുടെയും ഒരു വനിതയുടെയും അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്.
ഹായിലില്‍ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അറബ് വംശജന്‍ ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങളെ കുറിച്ച് സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പരസ്യം ചെയ്യുകയായിരുന്നു. തടി കുറക്കുന്നതിനുള്ള, വ്യാജ ഉല്‍പന്നത്തെ കുറിച്ച് പരസ്യം ചെയ്തതിനാണ് വനിതയുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത്. നേരത്തെ നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയതിനാണ് മൂന്നാമന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത്. മൂന്നു പേര്‍ക്കും ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവയിലുള്ള അക്കൗണ്ടുകളെല്ലാം ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഭാവിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിപരമായ പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിന് ഇവര്‍ക്ക് വിലക്കില്ല.
 

Latest News