ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം തുടരുന്നു, ബി ജെ പിയേക്കാള്‍ ബഹുദൂരം മുന്നില്‍

കൊല്‍ക്കത്ത - പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ  വന്‍ മുന്നേറ്റം തുടരുന്നു. ഉച്ചകഴിഞ്ഞ് 3.30നുള്ള കണക്കുപ്രകാരം  12,518 പഞ്ചായത്ത് വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടിക്കഴിഞ്ഞിട്ടുണ്ട്. 3,620 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുമുണ്ട്. ബി.ജെ.പിക്ക് ഇതുവരെ 2781 സീറ്റുകളിലാണ് വിജയം നേടാനായത്. 915 സീറ്റുകളില്‍ ബി ജെ പി ലീഡ് ചെയ്യുന്നുണ്ട്. ഇടത് സഖ്യം 959 സീറ്റുകളില്‍ വിജയം നേടി. ഇതില്‍ സി പി എമ്മിന് ലഭിച്ചത്  910 വാര്‍ഡുകളാണ്.  625 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയത്. 276 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുമുണ്ട്. ഇന്ത്യന്‍ സെക്യൂലര്‍ ഫ്രണ്ട് സഖ്യം 219 സീറ്റുകളാണ് സ്വന്തമാക്കിയത്. തൃണമൂല്‍ വിമതര്‍ ഉള്‍പ്പെടെയുള്ള സ്വതന്ത്രര്‍ 718 സീറ്റുകളില്‍ വിജയം നേടി.

 

Latest News