Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ് എയര്‍ റിക്രൂട്ടിംഗ് തുടങ്ങി; നൂറുകണക്കിന് അവസരങ്ങള്‍

റിയാദ്-സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ നൂറുകണക്കിന് തസ്തികകളിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു.  2025 ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയില്‍ നൂറുകണക്കിനാണ് അവസരങ്ങള്‍. അടുത്ത സെപ്റ്റംബറില്‍ ഇന്റര്‍വ്യൂ പ്രക്രിയ ആരംഭിക്കുമെന്നും 2024 ജനുവരിയില്‍ പുതിയ ജോലിക്കാരെ ഉള്‍പ്പെടുത്തുമെന്നും  റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പീറ്റര്‍ ബെല്ല്യൂ പറഞ്ഞു. യോഗ്യതയുള്ള പൈലറ്റുമാര്‍ക്കടക്കം അതുവരെ പരിശീലനം നല്‍കും.
റിയാദ് എയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 39 വിമാനങ്ങളുടെ പ്രാരംഭ ഫ് ളീറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് 700 പൈലറ്റുമാരെ നിയമിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി, ബോയിംഗ് 787 പ്രവര്‍ത്തിപ്പിച്ച് പരിചയമുള്ള പൈലറ്റുമാരേയും വൈഡ് ബോഡിയില്‍ നിലവില്‍ വൈദഗ്ധ്യമുള്ളവരെയുമാണ് എയര്‍ലൈന്‍ അന്വേഷിക്കുന്നത്.
ഓണ്‍ലൈനായി അപേക്ഷിക്കണമെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷകരുമായി ബന്ധപ്പെടുമെന്നും ബെല്ല്യൂ പറഞ്ഞു.
സാമ്പത്തിക വൈവിധ്യവല്‍ക്കരണ പരിപാടിയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമായി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്നത്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് 30 ബില്യണ്‍ ഡോളറിന്റെ റിയാദ് എയര്‍.
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

Tags

Latest News