പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡ്

മലപ്പുറം- പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കൊണ്ടോട്ടിക്കടുത്ത് വാഴക്കാടുള്ള വീട്ടിലാണ് മലപ്പുറം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ റെയ്ഡ് നടത്തിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. റെയ്്ഡിന്റെ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. വാഴക്കാടുള്ള വീട്ടിലും സമീപത്തുള്ള ക്വാട്ടേഴ്്‌സുകളിലുമായി രണ്ടു മണിക്കൂര്‍ നേരമാണ് പരിശോധന നടന്നത്. അഭിമന്യു കൊലക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഒളിത്താവളം കണ്ടെത്താന്‍ പോലീസ് ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന റെയ്്ഡുകളുടെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ സത്യസരണി, ഗ്രീന്‍വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ പോലീസ് റെയ്്ഡ് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളാണിവ.

 

Latest News