മോസ്‌കോ- സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവും ചര്‍ച്ച നടത്തി. മോസ്‌കോയില്‍ നടക്കുന്ന ജി.സി.സി, റഷ്യ വിദേശ മന്ത്രിമാരുടെ സംയുക്ത യോഗത്തോടനുബന്ധിച്ചാണ് സൗദി, റഷ്യന്‍ വിദേശ മന്ത്രിമാര്‍ പ്രത്യേകം ചര്‍ച്ച നടത്തിയത്. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ചരിത്ര, സൗഹൃദ ബന്ധങ്ങളും തന്ത്രപരമായ സഹകരണവും സര്‍വ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഉഭയകക്ഷി താല്‍പര്യമുള്ള വിവിധ പ്രശ്‌നങ്ങളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. സൗദി വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.