ഐഡി പ്രൂഫില്ലാതെ രണ്ടായിരത്തിന്റെ നോട്ട് മാറുന്നു; ഹരജി സുപ്രീം കോടതിയും തള്ളി

ന്യൂദല്‍ഹി-റിക്വിസിഷന്‍ സ്ലിപ്പും ഐഡി പ്രൂഫും ഇല്ലാതെ 2000 രൂപ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുമതി നല്‍കിയ ആര്‍ബിഐ വിജ്ഞാപനത്തിനെതിരായ ഹരജി സുപ്രീം കോടതിയും തള്ളി.  പൊതുതാല്‍പര്യ ഹരജി തള്ളിയ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി  പരിഗണിക്കാന്‍ വിസമ്മതിച്ചത്.
അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
ഇത് എക്‌സിക്യൂട്ടീവ് നയ തീരുമാനത്തിന്റെ ഭാഗമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
റിക്വിസിഷന്‍ സ്ലിപ്പും ഐഡി പ്രൂഫും ഇല്ലാതെ 2000 രൂപ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുവദിക്കുന്ന വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്ന പൊതുതാല്‍പര്യ ഹരജി മെയ് 29ന് ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പൗരന്മാര്‍ക്കുള്ള അസൗകര്യം ഒഴിവാക്കാനാണ് തീരുമാനമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്നോ  കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കല്‍, കൊള്ളലാഭം, അഴിമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണന്നോ  പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ക്രിമിനലുകളും തീവ്രവാദികളും ആധാര്‍ കാര്‍ഡ് പോലെയുള്ള ഐഡി പ്രൂഫും റിക്വിസിഷന്‍ സ്ലിപ്പും ഇല്ലാതെയാണ് 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതെന്ന് ഉപാധ്യായ പറഞ്ഞു.

 

Latest News