ജോ ബൈഡനും ഋഷി സുനകും കൂടിക്കാഴ്ച നടത്തി

ലണ്ടന്‍- യു. കെ- യു. എസ് ബന്ധം കരുത്തുറ്റതാണെന്ന് യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍. യു. കെ പ്രധാനമന്ത്രി ഋഷി സുനകിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.

ഒരു മണിക്കൂറോളമാണ് ബൈഡനും സുനകും ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് ബൈഡന്‍ ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്താന്‍ വിന്‍ഡ്‌സര്‍ കൊട്ടാരത്തിലേക്കു തിരിച്ചു. ചൊവ്വാഴ്ച ലിത്വാനയില്‍ നടക്കുന്ന നാറ്റോ യോഗത്തില്‍ ഇരു നേതാക്കളും പങ്കെടുക്കും.

കഴിഞ്ഞ മാസം വാഷിങ്ടണ്‍ സന്ദര്‍ശിച്ച സുനക് ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ബന്ധവും സഹകരണവും വര്‍ധിപ്പിക്കാനാവുമെന്നും അതുവഴി സംയുക്ത സാമ്പത്തിക സുരക്ഷ പൗരന്മാര്‍ക്കുമുണ്ടാവുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.

Latest News