Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ രണ്ട് കിലോ തക്കാളി സൗജന്യം, കച്ചവടം കൂടി

ഭോപ്പാല്‍- തക്കാളി വില കുതിച്ചുയരുന്നതിന് പിന്നാലെ മധ്യപ്രദേശില്‍ തക്കാളി ഓഫറുകളുമായി സ്ഥാപനങ്ങള്‍.സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് തക്കാളി സൗജന്യമായി നല്‍കുകയാണ് മധ്യപ്രദേശിലെ അശോക് നഗറിലെ കച്ചവടക്കാരനായ അഭിഷേക് അഗര്‍വാള്‍. രണ്ട് കിലോ തക്കാളിയാണ് സൗജന്യം. തക്കാളി സൗജന്യം പ്രയോജനപ്പെട്ടതായും കച്ചവടം വര്‍ദ്ധിച്ചതായും അഭിഷേക് അഗര്‍വാള്‍ പറയുന്നു.
രാജ്യത്ത് പച്ചക്കറി വിലക്കയറ്റം തുടരുകയാണ്. ഒരു മാസത്തിലധികമായി തക്കാളിയുടെ വില 100 രൂപക്ക് മുകളില്‍ തന്നെയാണ്.  ദല്‍ഹിയില്‍ 127, ലഖ്‌നൗവില്‍ 147, ചെന്നൈയില്‍ 105, ദിബ്രുഗഡില്‍ 105, കേരളത്തില്‍ 120 എന്നിങ്ങനെയാണ് തക്കാളിയുടെ വില. തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ലാത്ത അവസ്ഥയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News