മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം -  മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.  പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. തിരച്ചിലിനിടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള യന്തം ഘടിപ്പിച്ച മത്സ്യ ബന്ധന വള്ളം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കടലില്‍ മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ പോയി തെരച്ചില്‍ നടത്തി വരികയാണ്.

 

Latest News