ന്യൂഡല്‍ഹി- കനത്ത മഴയില്‍ 15 പേരെങ്കിലും ഉത്തരേന്ത്യയില്‍ മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മിന്നല്‍ പ്രളയമുണ്ടായ ഹിമാചല്‍ പ്രദേശില്‍ മാത്രം ഒന്‍പത് പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹിമാചല്‍ പ്രദേശില്‍ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 228 മില്ലീമീറ്റര്‍ മഴ പെയ്ത ഹിമാചലില്‍ തിങ്കളാഴ്ചയും കനത്ത മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതേതുടര്‍ന്ന് രണ്ട് ദിവസം സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു.






